മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പ്രീത പ്രദീപ്. മൂന്നു മണി എത്ത പരമ്പരയിലൂടെയാണ് പ്രീത പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് രണ്ട് ഭാഗത്തും മുടി പിന്നിയിട്ട്, ചാറ്റല്‍ മഴയത്ത് വാഴയിലയും ചൂടി വരുന്ന ചിത്രങ്ങളാണ് പ്രീത പങ്കുവെച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
മിനിസ്‌ക്രീനില്‍ മാത്രമല്ല, ബിഗ്‌സ്‌ക്രീനിലും താരം എത്തിയിട്ടുണ്ട്. ഉയരെ അടക്കമുള്ള ചില മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷമാണ് പ്രീത കൈകാര്യം ചെയ്തത്.