താന്‍ എന്തുകൊണ്ട് മറ്റുള്ളവരുടെ സിനിമകളില്‍ കൂടുതലായി അഭിനയിച്ചില്ല എന്നതിന് മറുപടി പറയുകയാണ് ബാലചന്ദ്രമേനോന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
ഞാന്‍ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് എന്നിലെ നടനെ എന്തുകൊണ്ട് മറ്റുള്ള സംവിധായകര്‍ കൂടുതലായി പരിഗണിച്ചില്ല എന്നത്.
ഒരു സമയത്ത് മലയാള സിനിമയില്‍ പൊതുവേയുള്ള ഒരു സംസാരമായിരുന്നു ബാലചന്ദ്രമേനോനെ സിനിമയിലിട്ടാല്‍ ആ സിനിമ മുഴുവന്‍ വിഴുങ്ങിക്കളയുമെന്ന്.
ഇത്രയും ചെറിയ ഒരാളായ ഞാന്‍ എന്തോന്ന് വിഴുങ്ങാനാണ്. എനിക്ക് സ്വാതന്ത്ര്യമുള്ള സെറ്റില്‍ മാത്രമേ ഞാന്‍ സംവിധായകനോട് എന്റെ അഭിപ്രായം പറയാറുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.