ബോളിവുഡ് താരം സോനു സൂദ് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിരവധി പേര്‍ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ഏപ്രില്‍ 17നാണ് സോനു സൂദിന് രോഗം സ്ഥിരീകരിച്ചത്.
താരത്തിന് രോഗം ബാധിച്ച വിവരം പുറത്തു വന്നതോടെ ആരാധകരും പ്രിയപ്പെട്ടവരും പ്രാര്‍ത്ഥനയിലായിരുന്നു. എത്രയും പെട്ടെന്ന് തന്നെ രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്നായിരുന്നു എല്ലാവരും പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സോനു സൂദ് മുന്നില്‍ തന്നെയുണ്ടായിരുന്നു.
അതിന് പുറമെ താത്കാലികമായി ജീവിക്കാനുള്ള സാമ്പത്തിക സഹായവും സോനു സൂദ് അവര്‍ക്കായി നല്‍കിയിരുന്നു. ഈ പ്രവര്‍ത്തി താരത്തിനേറെ ഏറെ പ്രശംസ നേടികൊടുത്തു.