രജനികാന്ത് ചിത്രത്തിന് രാത്രിയിലും കര്‍ഫ്യൂവിനിടയിലും ഷൂട്ടിംഗിന് അനുമതി

ഹൈദരാബാദില്‍ പുരോഗമിക്കുന്ന രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടിംഗിന് രാത്രിയിലും അനുമതി.

കര്‍ഫ്യൂവിനിടയിലും രാത്രികാലങ്ങളിലും ചിത്രീകരണം നടത്തുവാനായി തെലുങ്കാന സര്‍ക്കാരിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെന്നാണ് വിവരം. ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശിവയാണ്. രജനികാന്ത് നയന്‍താര ജോഡി ഒരിക്കല്‍ കൂടിഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ‘അണ്ണാത്തെ”യ്ക്കുണ്ട്.

രാതികാലങ്ങളില്‍ ചിത്രീകരിക്കേണ്ട പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്ളതിനാലാണ് സര്‍ക്കാറില്‍ നിന്ന് ടീം പ്രത്യേക അനുമതി വാങ്ങിയത്.
പൊലീസിന്റെ നിയന്ത്രണത്തി ലാകും ഷൂട്ടിംഗ്.

Vijayasree Vijayasree :