കേന്ദ്ര സര്‍ക്കാര്‍ നരബലിയ്ക്ക് വിചാരണ ചെയ്യപ്പെടണം; രൂക്ഷ വിമര്‍ശനവുമായി സ്വര ഭാസ്‌കര്‍

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം അതിരൂക്ഷമായി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയെ കുറിച്ച് രൂക്ഷ പ്രതികരണവുമായി നടി സ്വര ഭാസ്‌കര്‍.

നരബലിയ്ക്ക് സര്‍ക്കാര്‍ വിചാരണ ചെയ്യപ്പെടണമെന്നാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, മുംബൈ തുടങ്ങിയിടങ്ങളില്‍ കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിലാണ് സ്വര ഭാസ്‌കറുടെ പ്രതികരണം.

ഇന്ത്യയില്‍ ഇന്നും പ്രതിദിന കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 2263 പേര്‍ കോവിഡ്-19 ബാധിച്ച് മരിച്ചു.

Vijayasree Vijayasree :