‘ജോജിയിലെ പ്രധാനപ്പെട്ട കുളം’; തോട്ടത്തിന് നടുവിലായി കുളം കുത്തിയ വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ജോജി’. സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എരുമേലിയില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥലമായിരുന്നു കുളം. ഇപ്പോഴിതാ റബ്ബര്‍ തോട്ടത്തിന് നടുവിലായി കുളം കുത്തിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കുളത്തിന് പഴമ തോന്നാനായി ആര്‍ട്ട് ടീം ഒട്ടേറെ പരിശ്രമങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഈ വീഡിയോയില്‍ നിന്നും വ്യക്തമാക്കാം.

ഏപ്രില്‍ 7ന് ഒടിടി പ്ലാറ്റ്് ഫോമായ ആമസോണ്‍ പ്രൈമിലാണ് ജോജി റിലീസായത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് നിര്‍മ്മാണം. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ജോജി ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്.

Vijayasree Vijayasree :