ശരത്കുമാറുമായി മൂന്നാം വിവാഹം, ആദ്യം വിവാഹം കഴിച്ചത് ഈ മലയാളി നടനെ; രാധികയുടെ ജീവിതം

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡികളാണ് ശരത് കുമാറും. വിവാഹ ശേഷവും രാധിക അഭിനയരംഗത്ത് സജീവമാണ്. ശരത് കുമാറിന്റെ മകളായ വരലക്ഷ്മിയും സിനിമയില്‍ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴും സിനിമയിലും മിനിസ്‌ക്രീനിലും സജ്ജീവമാണ് താരം. തെരി സിനിമയില്‍ ഇളയ ദളപതി വിജയുടെ അമ്മയായി അഭിനയിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

രാധിക മൂന്ന് വണയും ശരത് കുമാര്‍ രണ്ട് തവണയും വിവാഹം കഴിച്ചവരാണ്. ഛായ ദേവിയാണ് നടന്‍ ശരത്കുമാറിന്റെ ആദ്യ ഭാര്യ. ശരത് കുമാറിന് ഛായയില്‍ രണ്ട് മക്കളുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, പൂജ ശരത്കുമാര്‍ എന്നിവരാണവര്‍.

പിന്നീട് ഛായയുമായി വിവാഹമോചിതനായ ശരത് കുമാര്‍ 2001-ല്‍ രാധികയുമായി വിവാഹിതനായി. രാധികയുടേത് മൂന്നാം വിവാഹമായിരുന്നു. രാധികയ്ക്ക് റയാന്‍ എന്ന് പേരുള്ള ഒരു മകളുണ്ടായിരുന്നു. 2004-ല്‍ ശരത് കുമാറിനും രാധികയ്ക്കും രാഹുല്‍ എന്നൊരു ആണ്‍കുട്ടിയും ജനിക്കുകയുണ്ടായി.

മലയാള നടന്‍ പ്രതാപ് പോത്തനെയായിരുന്നു രാധിക ആദ്യം വിവാഹം കഴിക്കുന്നത്. 1985 ല്‍ വിവാഹിതരായ ഇരുവരും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വേര്‍പിരിഞ്ഞു. പിന്നീട് 1990 ലാണ് ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയുമായി രാധിക വിവാഹിതയാവുന്നത്.

ഈ ബന്ധം 1992 ല്‍ അവസാനിപ്പിച്ചു. ഇതില്‍ റയാന്‍ എന്നൊരു മകളുണ്ട്. റയാന്‍ വിവാഹിതയായിരുന്നു. അടുത്തിടെ റയാന്റെ മകനുമായുള്ള വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

കിഴക്കേ പോകും റെയില്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. തമിഴ് ചിത്രങ്ങള്‍ക്കു പുറമെ തെലുഗു, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ഗാംബിനോസ്, വജ്രായുധം, പ്രതികാരം, രാമലീല, കൈകേയി, ജസ്റ്റിസ് രാജ, ചാവേറ്റുപട, കൂടും തേടി, അര്‍ത്ഥന, രാമലീല തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Vijayasree Vijayasree :