താന്‍ ഉദ്ഘാടനം ചെയ്യാനെത്തുമ്പോള്‍ മറ്റാരും ചോദിക്കാത്ത ഒരു ചോദ്യം വിളിക്കുന്നവരോട് ചോദിക്കാറുണ്ട്; തുറന്ന് പറഞ്ഞ് സിദ്ദിഖ്

ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ നല്‍കി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സിദ്ദിഖ്. വില്ലന്‍ വേഷങ്ങളും, കോമഡി വേഷങ്ങളും, സ്വഭാവ വേഷങ്ങളും ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്ന സിദ്ദിഖ് തന്റെ അഭിപ്രായങ്ങള്‍ എല്ലാം തന്നെ തുറന്നു പറയാറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സിനിമാ താരങ്ങളുടെ ഉദ്ഘാടന പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും വൈറല്‍ ആകാറുണ്ട്.

അവരുടെ സാന്നിധ്യം ആ പ്രോഗ്രാമിന് വലിയ താരമൂല്യം സൃഷ്ടിക്കുമ്പോള്‍ താന്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന പരിപാടികളില്‍ മറ്റാരും ചോദിക്കാത്ത ഒരു ചോദ്യം വിളിക്കുന്നവരോട് ചോദിക്കാറുണ്ട് എന്ന് തുറന്നുപറയുകയാണ് സിദ്ദിഖ്.

”എന്നെ ഉദ്ഘാടനത്തിന് ക്ഷണിക്കുമ്പോള്‍ ഞാന്‍ അവരോട് ചോദിക്കുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ അച്ഛനോ അമ്മയോ ആരെങ്കിലും അവിടെ ഉണ്ടാകുമോ?

എന്നേക്കാള്‍ പ്രാധാന്യം അവര്‍ക്ക് നല്‍കണമെന്നും, ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്ന നന്മയേക്കാള്‍ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നത് അവരാണെന്നും അതുകൊണ്ട് അവര്‍ കാലെടുത്തുവെച്ചിട്ടാണ് നിങ്ങളുടെ സംരംഭം ആരംഭിക്കേണ്ടതെന്നും ഞാന്‍ അവരോടു പറയും”എന്നും നടന്‍ സിദ്ദിഖ് പറയുന്നു

Vijayasree Vijayasree :