ആ സമയം പിതാവിനെ പിന്തുണയ്ക്കാന്‍ അമേരിക്കയിലെ പഠനം ഉപേക്ഷിച്ച് തിരികെ വന്നു; തുറന്ന് പറഞ്ഞ് അഭിക്ഷേക് ബച്ചന്‍

പിതാവ് അമിതാഭ് ബച്ചന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് അമേരിക്കയിലെ പഠിത്തം അവസാനിപ്പിച്ച് തിരിച്ചു വരേണ്ടിവന്നുവെന്ന് അഭിഷേക് ബച്ചന്‍. ആ സമയത്ത് പിതാവിനെ പിന്തുണക്കണമെന്ന ചിന്തയാണ് പഠനം ഉപേക്ഷിക്കാന്‍ കാരണമെന്നും അഭിഷേക് വ്യക്തമാക്കി.

‘ഞാന്‍ പറയുന്നത് സത്യമാണ്. തൊണ്ണൂറുകളില്‍ ബോസ്റ്റണില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് അതൊഴിവാക്കി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

സാമ്പത്തികമായി വന്‍ തകര്‍ച്ച നേരിട്ടതിനാല്‍ പിതാവ് കഠിനപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. അദ്ദേഹം അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എ.ബി.സി.എല്‍) തുടങ്ങിയതിനു ശേഷമുള്ള നാളുകളായിരുന്നു.

ഏതെങ്കിലും വഴിയില്‍ അദ്ദേഹത്തെ സഹായിക്കാനുള്ള യോഗ്യതകളൊന്നും അന്ന് എനിക്കുണ്ടായിരുന്നില്ല. എന്നാല്‍, മകനെന്ന നിലക്ക് ആ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരിക്കണമെന്ന് എനിക്ക് തോന്നി. എങ്ങനെയെങ്കിലും പിതാവിനെ സഹായിക്കാനുള്ള ചിന്തയായിരുന്നു മനസ്സില്‍.

അതുകൊണ്ടാണ് ഞാന്‍ പഠനം നിര്‍ത്തി തിരിച്ചുപോന്നത്. കമ്ബനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ സഹായിക്കാന്‍ തുടങ്ങി. ‘പ്രൊഡക്ഷന്‍ ബോയ്’ ആയാണ് തുടക്കമെന്നും അഭിക്ഷേക് പറഞ്ഞു.

Vijayasree Vijayasree :