ഓസ്‌ക്കാര്‍ അവാര്‍ഡ് ദാന ചടങ്ങ്; തത്സമയ സംപ്രേക്ഷണം ഈ രണ്ട് ചാനലുകളില്‍

93ാമത് ഓസ്‌ക്കാര്‍ അവാര്‍ഡ് ദാന ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഏപ്രില്‍ 26 ന് ഇന്ത്യന്‍ സമയം രാവിലെ 5.30നാണ് തത്സമയ സംപ്രേക്ഷണം നടക്കുന്നത്. തുടര്‍ന്ന് രാത്രി 8.30ന് പുന:സംപ്രേഷണവും ഉണ്ടായിരിക്കും.

ദി ഫാദര്‍, ജൂദാസ് ആന്റ് ബ്ലാക്ക് മെസീഹ, മാങ്ക്, നൊമാഡ് ലാന്റ്, പ്രോമിസിങ്ങ് യംഗ് വുമന്‍, സൗണ്ട് ഓഫ് മെറ്റല്‍ തുടങ്ങിയ സിനിമകളാണ് നാമനിര്‍ദ്ദേശ പട്ടികയിലുള്ളത്. ഇന്ത്യയില്‍ നിന്നും വൈറ്റ് ടൈഗര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മികച്ച അഡാപ്പ്റ്റഡ് തിരക്കഥ വിഭാഗത്തിലാണ് ചിത്രം ഇടം നേടിയിരിക്കുന്നത്. ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ നോവലിനെ അടിസ്ഥാനമാക്കി റാമിന്‍ ബഹ്‌റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗര്‍.

ചിത്രത്തില്‍ പ്രിയങ്ക പ്രധാനപെട്ട വേഷത്തിലെത്തുകയും, നിര്‍മാണത്തില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്തതത്.

Vijayasree Vijayasree :