ഒന്നും മനപൂര്‍വമല്ല, ഇങ്ങനൊക്കെ ആയി തീരുമെന്ന് കരുതിയില്ല! തുറന്ന് പറഞ്ഞ് കലാഭവന്‍ നാരായണന്‍കുട്ടി

മലയാളി പ്രപേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കലാഭവന്‍ നാരായണന്‍കുട്ടി. വളരെ അധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്.

കൊച്ചിന്‍ കലാഭവന്‍ എന്ന മിമിക്രി ട്രൂപ്പില്‍ നിന്നാണ് കലാഭവന്‍ നാരായണന്‍കുട്ടി മലയാള സിനിമാലോകത്തേയ്ക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായി ഒത്തിരി വേഷങ്ങള്‍ കൈകാര്യം ചെയ്യുവാനും താരത്തിനായി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്നെ എല്ലാവരും ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്ന് നാരായണന്‍കുട്ടി തന്നെ പറയുന്നുണ്ട്. സംസാര ശൈലിയാണ് തന്നെ ആളുകള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയതെന്ന് താരം പറയുന്നത്. ആളുകള്‍ ഇഷ്ടപ്പെടുന്നതും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതും സംസാരശൈലിയിലെ പ്രത്യേകത കൊണ്ടാണ്.

ഒന്നും മനപൂര്‍വം ചെയ്യുന്നതല്ലെന്നും ജനിച്ചപ്പോള്‍ മുതല്‍ തന്റെ സംസാരം ഇങ്ങനെയാണെന്നും ഇത്രയേറെ ആളുകള്‍ തന്നെ ഇഷ്ടപ്പെട്ടത്തില്‍ തീര്‍ത്താല്‍ തീരാത്ത നന്ദിയും സ്‌നേഹവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ആളുകള്‍ക്കിടയില്‍ ജനപ്രീതി നേടാന്‍ സാധിക്കുമെന്നും ഇങ്ങനൊക്കെ ആയി തീരുമെന്നും താന്‍ ഒരില്‍ പോലും കരുതിയിരുന്നില്ലെന്നും താരം പറഞ്ഞു.

തന്നെ കലാഭവനിലേക്ക് വിളിച്ചത് പ്രസാദ് ആണ്. താന്‍ ചെല്ലുമ്പോള്‍ ജയറാം, സൈനുദീന്‍, റഹ്മാന്‍ എന്നിവര്‍ കലാഭവനിലുണ്ട്. ജയറാം സിനിമയില്‍ അഭിനയിക്കാന്‍ പോയ സമയത്താണ് മണി കലാഭവനിലേക്ക് വരുന്നത്. താന്‍ കൂടുതല്‍ അഭിനയിച്ചത് മമ്മൂട്ടിയോടൊപ്പവും ദിലീപുമാണെന്ന് താരം പറയുന്നു.

തന്റെ സിനിമ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചിത്രം ‘മാനത്തെ കൊട്ടാരമാണെന്ന് താരം പറയുന്നു. തന്റെ 26 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ സിനിമയില്‍ ഫിലോമിനയോടൊപ്പമുള്ള രസകരമായ രംഗമാണ് താരത്തിന് പ്രിയപ്പെട്ടത്. ”അമ്മച്ചീ മാപ്പ് , മാപ്പ് ‘എന്നു പറഞ്ഞു ഫിലോമിനചേച്ചിയുടെ വീട്ടില്‍ എത്തുകയാണ് എന്റെ കഥാപാത്രം. ഫിലോമിനചേച്ചിയുടെ കഥാപാത്രത്തിന് ഭ്രാന്ത് ആണ്.

ലോകം മുഴുവന്‍ ക്ഷമിക്കാത്ത എന്തു തെറ്റാണ് ചെയ്തെന്ന് ചോദിച്ചു മാപ്പ് പിടിച്ചു വാങ്ങി നശിപ്പിക്കുമ്പോള്‍ ഫിലോമിനചേച്ചിയെ സഹായിക്കാന്‍ മാളചേട്ടന്‍ എത്തുന്നു. പുള്ളിക്കും ഭ്രാന്താണ്.

ദിലീപ് വന്ന് എന്നെ രക്ഷപ്പെടുത്തുന്നതാണ് സീന്‍. ഒടുവില്‍ ജീവിക്കാന്‍ ഭിക്ഷക്കാരനായി മാറുമ്പോള്‍ ഞാന്‍ ചെന്നു പെടുന്നതും ഫിലോമിനചേച്ചിയുടെ മുമ്പില്‍. ഈ ശബ്ദം നല്ല പരിചയമുണ്ടെന്ന് പറഞ്ഞു വീണ്ടും എന്നെ ആക്രമിക്കുന്നു. ഇതിനുശേഷം മൂന്നു സിനിമയില്‍ കൂടി ഭിക്ഷാടകനായി അഭിനയിച്ചിട്ടുണ്ടെന്നും നടന്‍ പറയുന്നു.

Vijayasree Vijayasree :