മലയാളക്കരയെ മാത്രമല്ല, അങ്ങ് കെനിയ വരെ തരംഗമായിരുന്നു മഞ്ജുവിന്റെ കിംകിംകിം ഗാനം. എന്നാല്‍ സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിലെ ഈ ഗാനം മോഷണമാണെന്നും പഴയനാടകത്തില്‍ നിന്നും എടുത്തതാണെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ രാം സുരേന്ദര്‍. പാട്ടില്‍ ക്രെഡിറ്റ് നല്‍കിയത് കാണാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
‘ അത് ആ പാട്ടിന്റെ ക്രെഡിറ്റ് കാണാത്തതുകൊണ്ട് ആരോപിക്കുന്നതാണ്. ഈ പാട്ട് പഴയ കാന്താ പാട്ടില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണെന്ന് ക്രെഡിറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. പാരിജാത പുഷ്പാഹരണം എന്ന പഴയ കാല നൃത്തസംഗീത നാടകത്തില്‍ വക്കം മണി എന്ന കലാകാരന്‍ പാടി അഭിനയിച്ച പാട്ടിലുണ്ട് ഈ കിംകിംകിം, കാന്താ എന്നുള്ള വിളിയും. പഴയ പാട്ടിലെ ഈ വരികള്‍ക്ക് ശേഷം ബാക്കിയുള്ളതെല്ലാം ഹരിനാരായണന്‍ എഴുതി മനോഹരമാക്കിയതാണ്. ‘ അദ്ദേഹം വ്യക്തമാക്കി.
‘ജാക്ക് ആന്‍ഡ് ജില്‍’ഒരു ത്രില്ലര്‍ ചിത്രമാണ്. മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, രമേഷ് പിഷാരടി, എസ്ത്തര്‍ അനില്‍, സേതു ലക്ഷ്മി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.