വര്‍ഗീയവല്‍ക്കരിക്കാന്‍ കാത്തുനില്‍ക്കുന്ന ആചാരസംരക്ഷകര്‍, ഞങ്ങടെ ജീവിതങ്ങള്‍ വെച്ചു കുടമാറ്റം നടത്താന്‍ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്‌കളെ’, തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ ജിയോ ബേബി

കൊവിഡ് രണ്ടാം തരംഗം പടര്‍ന്നു കയറുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തുന്നതിനെതിരെ രംഗത്തെത്തി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി. ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ജിയോ ബേബിയുടെ പ്രതികരണം.

‘ഒരു പൂരം നടത്താന്‍ പറ്റില്ലെന്ന് പറയാന്‍ ഭയക്കുന്ന ഒരു ഭരണകൂടം. എങ്ങാനും നിരോധനാജ്ഞ വന്നാല്‍ അതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ കാത്തുനില്‍ക്കുന്ന ആചാരസംരക്ഷകര്‍.

ഒരു നാടുമുഴുവന്‍ രോഗികളായാലും ചത്ത്‌പോയാലും ഞങ്ങള്‍ ഇത് നടത്തിയിരിക്കും എന്ന് പറയുന്ന പൂരപ്രേമികള്‍. സാമാന്യബോധമുള്ള സാധാരണക്കാരായ ഞങ്ങടെ ജീവിതങ്ങള്‍ വെച്ചു കുടമാറ്റം നടത്താന്‍ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്‌കളെ’ എന്നായിരുന്നു പോസ്റ്റ്.

പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. പാര്‍വതി തിരുവോത്ത്, സംവിധായകന്‍ ഡോ ബിജു എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :