ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ വാനമ്പാടിയിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഉമ നായര്‍. സ്വന്തം പേരിനേക്കാള്‍ പരമ്പരയിലെ നിര്‍മ്മലേടത്തി എന്ന പേരാണ് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉമ നായര്‍ പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഉമാ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് വൈറലായിരിക്കുന്നത്.
മഴയും കൃഷ്ണനും പിന്നെ ഞാനും എന്ന ക്യാപ്ഷനോടെയാണ് തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉമാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
കൃഷ്ണവിഗ്രഹവും കയ്യിലേന്തി വള്ളത്തിലിരിക്കുന്ന ഉമ നായരെ ആണ് ചിത്രത്തില്‍ കാണാനാകുക. ഓറഞ്ച് ബ്ലൗസിനൊപ്പം ചുവന്ന ദാവണിയുടുത്ത്, മുടിയില്‍ ജമന്തി പൂക്കള്‍ ചൂടി, അരപ്പട്ടയടക്കമുള്ള പഴയമയുടെ ആഭരണങ്ങളിഞ്ഞ് രാധയായൊരുങ്ങിയാണ് ചിത്രത്തില്‍ ഉമാ നായരുള്ളത്.