അച്ഛന്‍ ഇല്ലാതായതോടെ പ്രതിസന്ധികളും തലപൊക്കി, അച്ഛന്റെ സാഹിത്യാഭിരുചിയൊന്നും തനിക്ക് കിട്ടിയില്ലെന്ന് പത്മരാജന്റെ മകള്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് പി.പത്മരാജന്‍. ഒരുപാട് നല്ല ചിത്രങ്ങള്‍ മലയാള സിനിമ ലോകത്തിന് സമ്മാനിക്കാന്‍ അദ്ദേഹത്തിനായി.

ഇപ്പോഴിതാ പത്മരാജന്റെ മകള്‍ മാധവിക്കുട്ടി, അച്ഛന്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനെയും, കരുതലിനെയുംകുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

‘രാജകുമാരിയെപ്പോലെയാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്. എല്ലാത്തരം സൗകര്യങ്ങളും അച്ഛന്‍ ഒരുക്കിത്തന്നു. അദ്ദേഹം ഇല്ലാതായതോടെ പ്രതിസന്ധികളും തലപൊക്കി.

അച്ഛന്‍ കുറെ സ്ഥലം വാങ്ങിയിട്ടിരുന്നു, അതില്‍ ചിലത് വിറ്റു. അമ്മ ആകപ്പാടെ തകര്‍ന്നു. മക്കള്‍ എന്ന നിലയില്‍ അമ്മയെ വിഷമിപ്പിക്കാതെ മുന്നോട്ടുപോവുകയായിരുന്നു പ്രധാനം. ഞങ്ങള്‍ വളര്‍ന്നു.

അച്ഛന്റെ സാഹിത്യാഭിരുചിയൊന്നും എനിക്ക് കിട്ടിയില്ല. തന്റേടം മാത്രമേ കിട്ടിയുള്ളൂ. പൊതുവേ സംസാരം കുറവുള്ള ആളാണെങ്കിലും പറയേണ്ടത് പറയാന്‍ അച്ഛന്‍ മടിച്ചിരുന്നില്ല.

അച്ഛന്‍ ഫാഷനബിള്‍ ആയിരുന്നു. നല്ല ഫാഷന്‍ സെന്‍സുള്ള ആള്‍. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ പോലും അറിഞ്ഞുവയ്ക്കും. എവിടെ പോയാലും എനിക്ക് വേണ്ടുന്നതെല്ലാം കൊണ്ടുവരും.

വളകള്‍, പൊട്ടുകള്‍, ഹെയര്‍ ബാന്റുകള്‍. ഏറ്റവും പുതിയ മോഡലുകള്‍. അച്ഛന്റെ ആ സമ്മാനങ്ങളൊക്കെ ഒരു പെട്ടിയിലാക്കി ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്’എന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മാധവിക്കുട്ടി പറഞ്ഞു.

Vijayasree Vijayasree :