മലയാളത്തിലെ യുവനായികമാരില്‍ മുന്നില്‍ നില്ക്കുന്ന താരമാണ് പാര്‍വതി തിരുവോത്ത്. സ്വന്തം അഭിപ്രായം തുറന്നു പറയാന്‍ മടി കാണിക്കാത്ത താരം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
13 വയസുകാരി നന്ദിത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് പാര്‍വതി ധരിച്ചിരിക്കുന്നത്. ചെന്നൈ ഗുരുകുലത്തിലെ വിദ്യാര്‍ത്ഥിനിയാണ് നന്ദിത. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
അതേസമയം, ബിജു മേനോന്, ഷറഫുദ്ധീന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ആര്‍ക്കറിയാം എന്ന സിനിമയിലാണ് പാര്‍വതി അവസാനമായി അഭിനയിച്ചത്.