രാജ്യത്തെ യുവനായികമാരില്‍ ശ്രദ്ധേയ ആയ താരമാണ് സാറാ അലി ഖാന്. താരം ചെയ്ത കഥാപാത്രങ്ങളൊക്കെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട് സാറാ അലി ഖാന്.
ഇപ്പോഴിതാ സാറാ അലി ഖാന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സാറാ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. കശ്മീരില്‍ നിന്നുള്ള ഫോട്ടോകളാണ് വൈറലായിരിക്കുന്നത്.
ഭൂമിയിലെ സ്വര്‍ഗം എന്നാണ് സാറാ അലി ഖാന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അമ്മ അമൃത സിംഗും സഹോദരന് ഇബ്രാഹിം അലി ഖാനും ഒപ്പമുണ്ട്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കുടുംബവുമൊത്താണ് പലപ്പോഴും സാറാ അലി ഖാന് അവധി ആഘോഷത്തിന് എത്താറുള്ളത്. സാറ പങ്കിടുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാകാറുമുണ്ട്.
കൂലി നമ്പര്‍ വണ്‍ ആണ് സാറാ അലി ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്.