വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. ലോക്ക്ഡൗണ്‍ കാലത്ത് എത്തിയ സോറോയുടെ വിശേഷങ്ങള്‍ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.
പൃഥ്വിയുടെയും സുപ്രിയയുടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ ആരാധകര്‍ക്കും പരിചിതമാണ് സോറോ.
ഇപ്പോഴിതാ, സോറോയ്ക്ക് ഒപ്പമുള്ള ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. താരത്തിന്റെ കയ്യിലിരുന്ന് തന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരിക്കുന്ന സോറോയുടെ ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് പൃഥ്വി നല്‍കിയത്.
”ഐ ലവ് യൂ ദാദാ’ എന്നാണ് സോറോ പറയുന്നതെന്ന് ഞാനെങ്കിലും കരുതുന്നുണ്ട്” എന്നാണ് താരം പറയുന്നത്.
അടുത്തിടെ സോറോയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പൃഥ്വിയുടെയും സുപ്രിയയുടെയും പോസ്റ്റുകളും ശ്രദ്ധ നേടിയിരുന്നു. ”ഹാപ്പി ബര്‍ത്ത്ഡേ ബേബി ബോയ്,” എന്നാണ് പൃഥ്വി കുറിച്ചത്.