അമേരിക്കയില്‍ കാത്തിരുന്നത് വലിയൊരു സര്‍പ്രൈസ് ആയിരുന്നു, സിനിമ ഉപേഷിച്ചു പോയ പത്മപ്രിയയുടെ ഇപ്പോഴത്തെ ജീവിതം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പത്മപ്രിയ. നല്ലൊരു നര്‍ത്തകി കൂടിയായ താരം തെലുങ്ക് ചിത്രങ്ങളിലൂടെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്.  മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം,ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം എല്ലാം മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങാന്‍ താരത്തിനായിട്ടുണ്ട്.

സിനിമയില്‍ എത്തിയിട്ട് 11 വര്‍ഷത്തിലേറേയായി. ഇത്രയും നാള്‍ സിനിമയില്‍ പിടിച്ച് നില്‍ക്കുക എന്നത് ചില്ലറ കാര്യമല്ലെന്നാണ് പത്മ പ്രിയ പറയുന്നത്. മോഡലിങ്ങില്‍ നിന്നുമാണ് താരം വെളളിത്തിരയിലേക്ക് എത്തിയത്. 

എന്നാല്‍ സിനിമില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു പത്മപ്രിയ സിനിമയില്‍ നിന്നും ഇടവേയെടുത്തത്. എംബിഎ കഴിഞ്ഞ് ബിസിനസ് കണ്‍സള്‍ട്ടന്റായി ജോലി നോക്കുമ്പോഴായിരുന്നു മലയാള സിനിമയില്‍ നിന്ന് അവസരം ലഭിക്കുന്നത്. അതും സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ നായികയായി രണ്ട് കുട്ടികളുടെ അമ്മയായിട്ടായിരുന്നു ചുവട് വെയ്പ്പ്. നല്ല ജോലി കളഞ്ഞിട്ട് സിനിമയ്ക്ക് പിന്നാലെ പോകണോ എന്നായിരുന്നു അച്ഛനും അമ്മയും ചോദിച്ചത്. 

എന്നാല്‍ ജീവിതത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതാന്ത്ര്യം ചെറുപ്പം മുതലെ അച്ഛന്‍ തന്നിരുന്നു. എന്റെ സന്തോഷത്തിന് എതിരായി അദ്ദേഹം ഒന്നും പറഞ്ഞില്ല. അമ്മ വേഷത്തിലൂടെ സിനിമയില്‍ എത്തിയത് കൊണ്ട് തന്നെ പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങള്‍ തരാന്‍ പലരും മടി കാണിച്ചിരുന്നു. മിനിസ്‌കര്‍ട്ടൊക്കെ ഇട്ട് അഭിനയിക്കാന്‍ അഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കുറെയധികം നല്ല സിനിമകള്‍ ചെയ്തു. മലയാളി പ്രേക്ഷകര്‍ മികച്ച പിന്തുണയായിരുന്നു നല്‍കിയിരുന്നത്. തനിയ്ക്ക് എല്ലാം തന്നത് സിനിമയാണെന്നും പത്മപ്രിയ പറഞ്ഞിരുന്നു. 

സിനിമ മോഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും പഠനം തന്റെ രക്തത്തിലുള്ളതായിരുന്നു. പഠിക്കാനുള്ള ആഗ്രഹം വീണ്ടും ഉടലെടുത്തതിനാല്‍  ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ സോഷ്യല്‍ എന്റര്‍പ്രണേഴ്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ചതോടെ അങ്ങോട്ട് പോയി. അത് തന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു എന്നും പത്മപ്രിയ പറഞ്ഞു. അങ്ങനെയാണ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുത്തത്. എവിടെയാണോ അവിടെ സന്തോഷത്തോടെ ജീവിക്കുക എന്നതാണ് എന്റെ പോളിസി. ബാക്കിയൊക്കെ വേറൊരു മുറിയിലിട്ട് പൂട്ടി വയ്ക്കും.

തന്റെ വിവാഹത്തെക്കുറിച്ചും പത്മപ്രിയ പറയുന്നുണ്ട്.
അമേരിക്കയില്‍ തന്നെ കാത്തിരുന്ന മറ്റൊരു വലിയൊരു സര്‍പ്രൈസ് ആയിരുന്നു ജാസ്മിന്‍ ഷാ എന്നും പത്മപ്രിയ പറയുന്നു. വിവാഹം. 2014 നവംബര്‍ 12ന് മുംബൈയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. ജാസ്മിന്‍ അമേരിക്കയിലെ കൊളംബിയ സര്‍വകാലാശാലയിലും പത്മപ്രിയ ന്യൂയോര്‍ക്ക് സര്‍വകാലാശാലയിലും മാസ്റ്റേഴ്സിന് പഠിച്ചു കൊണ്ടിരിക്കെയാണ് ഇരുവരും കണ്ടുമുട്ടിയത്. 

വിവാഹം തന്റെ ജീവിതത്തെ കുറച്ച് കൂടി ലളിതമാക്കുകയായിരുന്നു. എല്ലാവരും പറയുന്നത് വിവാഹത്തോടെ ഉത്തരവാദിത്വങ്ങള്‍ കൂടിയെന്നാണ്  പക്ഷെ എനിക്ക് ഉത്തരവാദിത്വങ്ങള്‍ കുറഞ്ഞത് പോലെയാണ് തോന്നിയത്. അച്ഛനും അമ്മയ്ക്കും പുറമേ ഒരാള്‍ കൂടി എന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ. ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. പാചകം ചെയ്യുന്നു, വായിക്കുന്നു.. രണ്ട് പേര്‍ക്കും അവരുടേതായ തിരക്കുകള്‍.

കല്യാണം എന്നത് വളരെ മനോഹരമായ സംഗതിയാണെന്നും പത്മപ്രിയ പറയുന്നു.തിരക്കുള്ള നാട്ടില്‍ വന്നിട്ടും 24 മണിക്കൂര്‍ അധികമാണ്. ജോലി, വിശ്രമം, വ്യായാമം ആഘോഷം ഇതിനൊക്ക സമയം കണ്ടെത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ മൊബൈല്‍ ഫോണ്‍ ഇവയില്‍ അധിക സമയ ചെലവിടാറില്ല. ന്യൂയോര്‍ക്കില്‍ പോയതില്‍ പിന്നെ കേരളത്തിലെ വിശേഷങ്ങള്‍ അധികം അറിയാറില്ല എന്നും താരം പറയുന്നു.

Vijayasree Vijayasree :