വ്യക്തിപരമായി അധിക്ഷേപിക്കുന്നത് നിര്‍ത്തണം, അപേഷയുമായി നാട്ടി

മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ധനുഷ് നായകനായി എത്തിയ കര്‍ണന്‍ കര്‍ണന്‍ തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ജാതീയ വേട്ടയാടല്‍ പ്രമേയമാക്കി തയ്യാറാക്കിയ ചിത്രമാണ് കര്‍ണന്‍.

ചിത്രത്തില്‍ നെഗറ്റീവ് റോളിലെത്തുന്ന പൊലീസുകാരനായ കണ്ണമ്പിരന്‍ എന്ന റോള്‍ ചെയ്തത് നടനും ക്യാമറാമാനുമായ നാട്ടിയാണ്. ധനുഷിനൊപ്പം തന്നെ നാട്ടിയുടെ പ്രകടനവും അഭിനന്ദനം നേടിയിരുന്നു.

ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്കൊപ്പം ചീത്ത വിളിയും കേള്‍ക്കേണ്ടി വരുന്നതിനെ കുറിച്ച് പറയുകയാണ് നാട്ടി. സോഷ്യല്‍ മീഡിയയിലും ഫോണില്‍ വിളിച്ചും പലരും തന്നെ അസഭ്യം പറയുകയാണെന്നും അങ്ങനെ ചെയ്യരുതന്നും നടന്‍ ട്വീറ്റ് ചെയ്തു.

കണ്ണമ്പിരന്‍ കഥാപാത്രം മാത്രമാണെന്നും അഭിനയക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും നാട്ടി പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു നാട്ടിയുടെ പ്രതികരണം.

കഥാപാത്രത്തെ അഭിനയിച്ചതിന്റെ പേരില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ആരാധകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഈ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

Vijayasree Vijayasree :