വിവാഹത്തിനു ശേഷം പരിഹാസങ്ങളും കളിയാക്കലുകളും, എല്ലാം നേരിട്ടത് ഒറ്റയ്ക്ക്; തുറന്ന് പറഞ്ഞ് അനന്യ

വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമായ നിരവധി ചിത്രങ്ങള്‍ താരം ചെയ്തിട്ടുണ്ട്. ബാലതാരമായി ആണ് അനന്യ സ്‌ക്രീനില്‍ എത്തുന്നത്.

നന്നായി കോമഡി കൂടി കൈകാര്യം ചെയ്തിരുന്ന താരങ്ങളില്‍ ഒരാളു കൂടിയാരുന്നു അനന്യ. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ സിനിമകളില്‍ നിന്നും വിട്ട് നിന്ന അനന്യ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ്. 2012 ലായിരുന്നു ആഞ്ജനേയനുമായുള്ള താരത്തിന്റെ വിവാഹം. 

താരത്തിന്റെ വിവാഹത്തെ പറ്റി നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. ആഞ്ജനേയന്‍ നേരത്തെ വേറെ വിവാഹം കഴിച്ചിരുന്നു എന്നും ആഞ്ജനേയന് എതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന ബോഡിഷെയിമിംങിനും എല്ലാം അനന്യ തന്നെ മറുപടിയുമായി എത്തിയിരുന്നു. ആഞ്ജനേയന്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം തനിയ്ക്കറിയാമായിരുന്നെന്നും അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു, വിവാഹിതരാവാനും തീരുമാനിച്ചു. 

ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. ആഞ്ജനേയുമായുള്ള വിവാഹത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ അവരോട് പിണങ്ങി അനന്യ വീടു വിട്ടിറങ്ങിയെന്നും വീട്ടുകാരുമായി പിണങ്ങി കൊച്ചിലെ ഒരു ഫ്‌ലാറ്റില്‍ ആണ് താരം താമസിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊക്കെ കള്ള പ്രചരണങ്ങള്‍ ആണെന്നും  അനന്യ പറഞ്ഞിരുന്നു.

ആരുമറിയാതെ പെട്ടെന്ന് നടന്ന വിവാഹമായതിനാല്‍ ഇതാണ് സംശയങ്ങള്‍ക്ക് വഴി ഒരുക്കിയത്. ഒരു പ്രണയവിവാഹമായതിനാല്‍ പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്. യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താന്‍ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു. പ്രതിസന്ധിഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും താരം പറഞ്ഞു. 

2008 – ല്‍ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് അനന്യ സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് തമിഴിലും മലയാളത്തിലുമായ ിനിരവധി ചിത്രങ്ങളില്‍ അനന്യ എത്തി. ശിക്കാറില്‍ മോഹന്‍ലാലിന്റെ മകളായാണ് താരം അഭിനയിച്ചത്. അമിതാഭ് ബച്ചനുമായി കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ സ്‌ക്രീന്‍ പങ്കിടാനുള്ള ഒരു അവസരവും താരത്തിന് ലഭിച്ചു.

എങ്കേയും എപ്പോതും, കുഞ്ഞളിയന്‍, മാസ്റ്റേഴ്‌സ്, നാടോടിമന്നന്‍ അങ്ങനെ നിരവധി ചിത്രങ്ങള്‍ ചെയ്തു. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിമാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഗോഡ് ഫാദര്‍ എന്ന തമിഴ് ചിത്രമാണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ഭ്രമം എന്ന മലയാള ചിത്രമാണ് ഇനി താരത്തിന്റെതായി വരാന്‍ ഇരിക്കുന്നത്.

Vijayasree Vijayasree :