എഫ്സിഎടി പിരിച്ചു വിട്ടു; ഇനി മുതല്‍ സംവിധാകരും, നിര്‍മ്മാതാക്കളും നേരിട്ട് ഹൈക്കോടതിയെ സമീപിക്കണം

ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ (എഫ്സിഎടി) എന്ന സമിതിയെ പിരിച്ചു വിട്ടു. സംവിധായകര്‍ക്ക് സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി രൂപീകരിച്ച സംഘടനയാണിത്.

നടപടി ഉടനടി പ്രാബല്യത്തില്‍ വരുത്തിയെന്ന് കാണിച്ച് നീതിന്യായ മന്ത്രാലയം നോട്ടീസ് നല്‍കിയെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

എഫ്സിഎടി പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ഇനി മുതല്‍ സംവിധാകരും, നിര്‍മ്മാതാക്കളും സെന്‍സര്‍ ബോര്‍ഡുമായുള്ള പ്രശ്നത്തില്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

1983ലാണ് സിനിമാറ്റോഗ്രഫി ആക്റ്റിന്റെ കീഴില്‍ എഫ്സിഎടി നിലവില്‍ വരുന്നത്. സെന്‍സര്‍ ബോര്‍ഡ് സിനിമയക്ക് പ്രദര്‍ശനാനുമതി നല്‍കാതിരുന്നാല്‍ ബോര്‍ഡിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാനാണ് എഫ്സിഎടി രൂപീകരിച്ചത്.

എഫ്സിഎടി പിരിച്ചുവിട്ടതില്‍ നിരവധി താരങ്ങള്‍ നിരാശ പ്രകടിപ്പിച്ചു. ഹന്‍സല്‍ മേഹ്ത, വിഷാല്‍ ഭരദ്വാജ്, ഗുനീത് മോങ്ക, റിച്ചാ ഛദ്ദ എന്നിവരാണ് നടപടിയില്‍ പ്രതിഷേധമറിയിച്ചത്.

Vijayasree Vijayasree :