നിഗൂഡതകള്‍ ഒളിപ്പിച്ച് ചാക്കോച്ചന്‍ ചിത്രം ‘നിഴല്‍’; മുഖം മൂടിയിലൊളിപ്പിച്ച രഹസ്യം!

മലയാളികളുടെ പ്രിയപ്പെട്ട ചോക്കേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ നിഴലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും എത്തുന്നതൊടെ പ്രേക്ഷകരുടെ ആകാംക്ഷയും കൂടിയിട്ടുണ്ട്. ചിത്രത്തിന്റെ പേരു തന്നെ സസ്‌പെന്‍സ് നിറഞ്ഞതും പെട്ടെന്ന് ആകര്‍ഷിക്കുന്നതും ആണ്.

ആദ്യ കേള്‍വിയില്‍ തന്നെ ദുരൂഹതയുയര്‍ത്തുന്ന ടൈറ്റില്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഒപ്പം ചിത്രത്തിന്റേതായി പുറത്തിറങ്ങിയപോസ്റ്ററുകളും ഏറെ പ്രതീക്ഷ വെയ്ക്കുന്നു. ‘നിഴല്‍’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരുപാട് നിഗൂഡതകള്‍ നിറഞ്ഞതാണ് ഒപ്പം ഒരു ത്രില്ലര്‍ ആയിരിക്കുമെന്നും പറയേണ്ടതില്ലല്ലോ..

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായി തന്നെ നിഴല്‍ മാറുമെന്നതില്‍ തെല്ലും സംശയമില്ല. ചിത്രത്തിന്റേതായി പുറത്തെത്തിയ ടൈറ്റില്‍ പോസ്റ്ററുകളിലും എല്ലാം തന്നെ അണിയറപ്രവര്‍ത്തകര്‍ ഒരു നിഗൂഡത ഒളിപ്പിച്ചുവെയ്ക്കുന്നുണ്ട്. മാത്രമല്ല പോസ്റ്ററില്‍ ചാക്കോച്ചന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തന്നെ ഒരു മുഖം മൂടി ധരിച്ചാണ്. അത് ഏവരെയും ആകര്‍ഷിച്ച ഒരു ഘടകം തന്നെയായിരുന്നു.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ ജോണ്‍ ബേബിയായാണ് ചാക്കോച്ചന്‍ വേഷമിടുന്നത്. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളില്ലാം പ്രത്യേകം തയ്യാറാക്കിയ മുഖംമൂടിയണിഞ്ഞ ചാക്കോച്ചനെയാണ് കാണാനായത്.

അടുത്തിടെ പുറത്തുവന്ന ട്രെയിലറിലും നടന്റെ മുഖം മൂടിയെ കുറിച്ചുള്ള വിവരങ്ങളിലെ സസ്പെന്‍സ് നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുഖം മൂടി വെച്ചതും വെക്കാത്തതുമായ രണ്ട് മുഖങ്ങള്‍ നടന്റെ കഥാപാത്രത്തിന് ഉണ്ടെന്നാണ് സൂചന.

Vijayasree Vijayasree :