തിരഞ്ഞെടുപ്പ് ചൂടില്‍ താമരയുടെ ചിത്രം പങ്കുവെച്ച് സുപ്രിയ മേനോന്‍; ചാണകത്തില്‍ വീണോ എന്ന് ആരാധകര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമ താരങ്ങളും രാഷ്ട്രീയക്കാരുമടക്കം നിരവധിപ്പേരാണ് വോട്ടു രേഖപ്പെടുത്തിയത്. എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളും പ്രസ്താവനകളും മഷിപുരണ്ട ചൂണ്ടു വിരലുകളും എല്ലാം പോസ്റ്റ് ചെയ്തിരുന്നു.

രജിനികാന്ത്, കമല്‍ഹാസന്‍, വിജയ്, പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കര്‍, ശാലിനി, ഗായിക സയനോര, സിതാര കൃഷ്ണകുമാര്‍, നീരജ് മാധവന്‍, രശ്മി സോമന്‍, കൃഷ്ണകുമാറും കുടുംബവും തുടങ്ങി നിരവധി താരങ്ങള്‍ വോട്ടുചെയ്യാനായെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

എന്നാല്‍ സുപ്രിയ മേനോന്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ക്ക് സംശയത്തിനും ഒരു ചര്‍ച്ചയ്ക്കും തന്നെ വഴി തെളിച്ചത്. ഇന്നലെ വൈകിട്ട് ബിജെപി ചിഹ്ന്‌നമായ താമരയുടെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ സുപ്രിയ പങ്കുവെച്ചിരുന്നു. ഇതാണ് ആരാധകരില്‍ സംശയത്തിനിടയാക്കിയത്.

തെരെഞ്ഞെടുപ്പ് ദിവസത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വിരിഞ്ഞ താമരയുടെ ചിത്രം സുപ്രിയ മേനോന്‍ പങ്കുവെച്ചത്. താമര പങ്കുവെച്ചത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.

ഇന്‍സ്റ്റാഗ്രാം സ്റ്റോറി കണ്ടയുടനെ താമര വിരിയുമോ, വോട്ട് നല്‍കുന്നത് ബിജെപിക്കാണോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളും കൂടാതെ ചാണകത്തില്‍ വീണോ എന്ന കമന്റുകളും വന്നതോടെ സുപ്രിയ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു.

Vijayasree Vijayasree :