അമിതാഭ് ബച്ചനൊപ്പം തന്റെ 25ാം പിറന്നാള്‍ ആഘോഷമാക്കി രശ്മിക മന്ദാന; ആശംസകളുമായി ആരാധകരും

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും രശ്മികയ്ക്ക് ആരാധകര്‍ ഏറെയാണ്.

ഇന്നിതാ താരത്തിന്റെ 25ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ആദ്യ ബോളിവുഡ് ചിത്രം പുറത്തിറങ്ങുന്നിതിന് മുമ്പ് തന്നെ രണ്ടാമത്ത ചിത്രത്തിന്റെ തിരക്കിലാണ് താരം. അമിതാഭ് ബച്ചനൊപ്പമാണ് രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം.

പിറന്നാള്‍ ദിവസം അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താരം. പിറന്നാള്‍ ദിവസും അഭിനയത്തിരക്കുകളിലാണ് നടി. തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെന്നാണ് രശ്മിക ബച്ചനൊപ്പമുള്ള അഭിനയ മൂഹൂര്‍ത്തത്തെ വിശേഷിപ്പിച്ചത്

സാധാരണ പിറന്നാള്‍ ദിനങ്ങളില്‍ വലിയ ആഘോഷങ്ങള്‍ ഉണ്ടാകാറില്ലെന്ന് രശ്മിക പറയുന്നു. തനിക്ക് ചുറ്റുമുള്ളവരും കൂട്ടുകാരുമൊക്കെ തന്റെ പിറന്നാള്‍ ദിനം സ്‌പെഷ്യല്‍ ആക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണെന്നും നടി പറയുന്നു.

Vijayasree Vijayasree :