താന്‍ പറയുന്ന കാര്യങ്ങളെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണത്താല്‍ മാധ്യങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് നടനും എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി.
പതിവു പോലെ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ് അദ്ദേഹം ചെയ്തത്. ‘നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ’എന്നും അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കഴിഞ്ഞ തവണ മത്സരിച്ച തൃശൂര്‍ മണ്ഡലത്തിലാണ് സുരേഷ് ഗോപി ഇത്തവണയും മത്സരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും പ്രതികരണങ്ങളും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുകയുണ്ടായി. സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു.