തന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലെന്ന പരാതിയുമായി നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാര്‍. പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഗണേഷ് കുമാര്‍.
വ്യാജ പ്രൊഫൈലിനെ ചൂണ്ടിക്കാട്ടി ഗണേഷ് കുമാര്‍ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കൊട്ടാരക്കര എസ്.പി.ക്കും പരാതി നല്‍കിയിട്ടുണ്ട്.

തനിക്ക് ഫേസ്ബുക്ക് കൈകാര്യം ചെയ്യാന്‍ അറിയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുമെന്ന് ആശങ്കയുണ്ട്. കൊട്ടിക്കലാശം ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു.