ഒരു കാലത്ത് ബോളിവുഡില്‍ ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. അഞ്ച് വര്‍ഷങ്ങളോളം നീണ്ടു നിന്ന പ്രണയം അവസാനിപ്പിച്ച് സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി.
എന്നാല്‍ ഇപ്പോഴിതാ അന്ന് തങ്ങളുടെ പ്രണയത്തില്‍ എന്താണെന്ന് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് സോമി അലി ഇപ്പോള്‍.
രണ്ടു പതിറ്റാണ്ടിലേറെയായി ആ പ്രണയം തകര്‍ന്നിട്ട്. സല്‍മാന്‍ എന്നെ ചതിച്ചു. ഞാന്‍ പ്രണയം അവസാനിപ്പിച്ച് അമേരിക്കയിലേക്ക് തിരികെ പോന്നു.
അതിന് ശേഷം അഞ്ച് വര്‍ഷത്തോളം സല്‍മാനോട് സംസാരിച്ചില്ല. പ്രണയം തകര്‍ന്നതിന് ശേഷം ഇന്ത്യയില്‍ തന്നെ പിടിച്ചുനിര്‍ത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സോമി ഒരു മാധ്യമത്തോട് വ്യക്തമാക്കി.
സല്‍മാനോടുള്ള ആകര്‍ഷണം തലയ്ക്ക് പിടിച്ച കാലത്താണ് താന്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. മുംബൈയിലെത്തി മോഡലിംഗും രണ്ട് സിനിമകളും ചെയ്തതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ താന്‍ നേരിട്ട് കണ്ടത്.
എല്ലാം അവസാനിപ്പിച്ച ശേഷം അമേരിക്കയില്‍ തിരികെയെത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നാണ് സോമി പറയുന്നത്.