സുരേഷ് ഗോപിയുടെ ഈശോ പണിക്കര്‍ ഐപിഎസ് വീണ്ടും

സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയായിരുന്നു സിസ്റ്റര്‍ അഭയ കേസിന്റെ ചലച്ചിത്രാവിഷ്‌കാരം എന്ന പേരില്‍ പ്രസിദ്ധി നേടിയ ക്രൈം ഫയല്‍. സിനിമയില്‍ സിസ്റ്റര്‍ അമല എന്ന കഥാപാത്രത്തിന്റെ കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണ് സുരേഷ് ഗോപി എത്തിയത്.

സുരേഷ് ഗോപി അഭിനയിച്ച് അനശ്വരമാക്കിയ ഈശോ പണിക്കര്‍ ഐപിഎസ് എന്ന കഥാപാത്രത്തെ വീണ്ടും കൊണ്ടുവരാനൊരുങ്ങുകയാണ് െ്രെകംഫയല്‍ സിനിമയുടെ സംവിധായകന്‍ കെ. മധു. സുരേഷ് ഗോപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് മധു പറഞ്ഞു. സിനിമയുടെ തിരക്കഥ ഉള്‍പ്പെടെയുള്ളവയുടെ ആലോചന തുടങ്ങി. ഈശോപണിക്കരെ സൃഷ്ടിച്ച എ.കെ. സാജന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ.1999 ലാണ് െ്രെകം ഫയല്‍ സിനിമ പുറത്തിറങ്ങിയത്.



Noora T Noora T :