യുഡിഎഫും എല്‍ഡിഎഫും ചതിക്കുകയായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കിയ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്ന് തിരുവനന്തപുരത്തെ ബിജെപി നടനും സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍.
ഇരുമുന്നണികളും ന്യൂനപക്ഷങ്ങളെ ഉപയോഗിച്ചു. അവരുടെ പ്രശ്നങ്ങള്‍ നോക്കിയാല്‍ അവര്‍ക്ക് ബിജെപിയോടൊപ്പം നില്‍ക്കുന്നതാണ് നല്ലത്. ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ ഇക്കുറി ബിജെപിയ്ക്കു വോട്ടു ചെയ്യുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയുടെ വിജയം തീരുമാനിക്കുക നിഷ്പക്ഷവോട്ടര്‍മാരാണ്. ഇത്തവണ ബിജെപിയ്ക്ക് കൂടുതല്‍ നിഷ്പക്ഷവോട്ടുകള്‍ ലഭിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
സര്‍വ്വേകളില്‍ കൃഷ്ണകുമാര്‍ ജയിക്കുമെന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇതില്‍ നെഗറ്റീവും പോസിറ്റീവുമുണ്ടെന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ വോട്ടുകച്ചവടം ചെയ്യാനുള്ള സാധ്യതയാണ് ഇതിലെ നെഗറ്റീവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.