ഓരോ ജീവിതങ്ങളേയും അവള്‍ ഏറ്റവും സൗമ്യവും അതിലേറെ അവിസ്മരണീയവുമായ രീതിയിലാണ് സ്പര്‍ശിച്ചത്; ഭാര്യയുടെ ഓര്‍മ്മയില്‍ കുറിപ്പ് പങ്കുവെച്ച് മനു രമേശ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എല്ലാവരെയും ഒരു െേപാ ഈറനണിയിച്ച വിയോഗമായിരുന്നു സംഗീത സംവിധായകന്‍ മനു രമേശിന്റെ ഭാര്യ ഡോ. ഉമാദേവിയുടെ മരണം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആയിരുന്നു മരണം. ഉറക്കത്തിലാണ് ഉമയ്ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി.പ്രൊഫസറായിരുന്നു ഉമ. കൂടാതെ മികച്ച ഒരു നര്‍ത്തകി കൂടിയായിരുന്നു. ഇപ്പോഴിതാ ഭാര്യയുടെ മരണത്തിന് ശേഷം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മനു രമേശ്.

മനു രമേശ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം;

‘എന്റെ ജീവിതം എന്നേക്കുമായി മാറിയ മാര്‍ച്ച് 17ന് ശേഷമുള്ള ആദ്യ പോസ്റ്റാണ് ഇത്. എന്നെ മുറുകെ പിടിച്ചവര്‍ക്കും, എന്റെ ഒപ്പം നിന്നവര്‍ക്കും, ആശ്വസിപ്പിച്ചര്‍ക്കുമുള്ള നന്ദി ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നിന്നും അറിയിക്കുന്നു. ഞാന്‍ ഈ കുറിപ്പെഴുതുന്നത് ഒരു പ്രശംസയായിട്ടല്ല, മറിച്ച് എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ച ജന്മനാ അദ്ധ്യാപികയായ ഒരാള്‍ക്കുവേണ്ടിയുള്ള ഓര്‍മ്മകുറിപ്പാണ്.

നേര്‍ വഴിയോടെയുള്ളതും, ലളിതവുമായ പാതകളിലൂടെ അവള്‍ എല്ലാ വിഷയങ്ങളെയും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കി കാണിച്ചുവെന്നത് എന്നെ അതിശയപ്പെടുത്തിയിരുന്നു. അവള്‍ കണ്ടുമുട്ടിയ ഓരോ ജീവിതങ്ങളേയും അവള്‍ ഏറ്റവും സൗമ്യവും അതിലേറെ അവിസ്മരണീയവുമായ രീതിയിലാണ് സ്പര്‍ശിച്ചത്.

മാത്രമല്ല എന്റെ ഒപ്പം ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ടെന്നും, അതിലേറെ എന്നെ പിന്തുണയ്ക്കുന്നവര്‍ ഉണ്ടെന്നും അവള്‍ എനിക്ക് മനസിലാക്കിത്തന്നു. ഈ പോസ്റ്റ് പങ്ക് വയ്ക്കും മുന്‍പേ ഞാന്‍ പറയും എന്നെ പ്രണയിക്കാന്‍ പ്രേരിപ്പിച്ച ഒരാളെന്ന്. ഞാന്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്ത ശേഷം പറയും, ഒരാള്‍ തന്നെയാണ് മറ്റേയാളെന്നും. അവള്‍ എന്റെ സംഗീതമായി തുടരും, അവളാണ് ഉമാ ദേവി, 1984 മുതല്‍ എന്നന്നേക്കുമായി’ എന്ന് പറഞ്ഞുകൊണ്ടാണ് മനു പോസ്റ്റ് അവസാനിപ്പിച്ചത്.

Vijayasree Vijayasree :