വളരെ ചുരുക്കം ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റസ്, ഹെലന്‍, കപ്പേള എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമയാണഅ തന്റെ കരിയര്‍ എന്ന് ഒരിക്കല്‍പോലും കരുതിയിരുന്നില്ലെന്നും അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു ആദ്യം മനസില്‍ എന്നായിരുന്നുമാണ് അന്ന പറയുന്നത്. ഒരു അഭിമുഖത്തിലൂടെയാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.
‘കുമ്പളങ്ങിയ്ക്ക് ശേഷം എന്നൊരു പ്ലാന്‍ മനസിലുണ്ടായിരുന്നില്ല. അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു മനസില്‍. എന്നാല്‍ പ്രതീക്ഷിച്ചതിലേറെ സൗഭാഗ്യങ്ങള്‍ എനിക്ക് കിട്ടി. ആ എക്‌സൈറ്റ്‌മെന്റിലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്’എന്നും അന്ന ബെന്‍ പറയുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രമാണ് അന്ന ബെന്നിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.