ഒരുകാലത്ത് ഹോളിവുഡിനെ ഇളക്കി മറിച്ച താരങ്ങളാണ് സണ്ണി ഡിയോളും ബോബി ഡിയോളും എന്നാല്‍ ഇപ്പോളിതാ ഡിയോള്‍ കുടുംബത്തില്‍ നിന്നും ഏറ്റവും ഇളയ ഡിയോള്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സണ്ണി ഡിയോളിന്റെ മകന് രാജ്വീര് ഡിയോള്‍ അരങ്ങേറുന്നത് ഒരുപറ്റം പുതുമുഖങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ്. പ്രമുഖ സംവിധായകന് സൂരജ് ബര്‍ജാത്യയുടെ മകന് അവനീഷ് ബര്‍ജാത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അവനീഷിന്റെ ആദ്യം ചിത്രം കൂടിയാണ് രാജ്വീറിനൊപ്പമുള്ളത്. ബര്‍ജാത്യ കുടുംബത്തിന്റെ കീഴിലുള്ള രാജശ്രീ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. പേരമകന്റെ അരങ്ങേറ്റത്തിന് ആരാധകരില്‍ നിന്നും പിന്തുണതേടിക്കൊണ്ട് ധര്‍മേന്ദ്ര സമൂഹ മാധ്യമങ്ങളിലെത്തി.
‘അവനീഷ് ബര്‍ജാത്യയുടെ സംവിധാന അരങ്ങേറ്റത്തിനൊപ്പം എന്റെ പേരമകന് രാജീവര് ഡിയോളിനെ സിനിമാ ലോകത്തേക്ക് അവതരിപ്പിക്കുകയാണ്.
എന്നിലേക്ക് പകര്‍ന്നത് പോലെ തന്നെ രണ്ട് കുട്ടികളിലും അതേ സ്നേഹവും വാത്സല്യവും പകരാന്‍ ഞാന്‍ എല്ലാവരോടും താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു. ഭാഗ്യവും ദൈവത്തിന്റെ അനുഗ്രഹവുമുണ്ടാവട്ടെ…’ -ധര്‍മേന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.