‘അച്ഛന്റെ പാട്ടില്‍, മകളുടെ ചുവടുകള്‍’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പക്രുവിന്റെ മകളുടെ ഡാന്‍്‌സ്

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ഗിന്നസ് പക്രു. തന്റെ ആദ്യ ചിത്രമായ അമ്പിളിയമ്മാവന്‍ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാര്‍ പ്രേക്ഷകമനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മിമിക്രി കലാകാരനായാണ് പക്രു സിനിമയിലേയ്ക്ക് എത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ പക്രു തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പക്രുവിന്റെ മകള്‍ ദീപ്ത കീര്‍ത്തിയുടെ ഡാന്‍സ് പങ്കുവെച്ചിരിക്കുകയാണ് താരം.

പക്രുവിന്റെ സിനിമയായ അത്ഭുത ദ്വീപിലെ ‘ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ കള്ളിപ്പെണ്ണേ’ എന്ന ഗാനത്തിനൊപ്പമായിരുന്നു ദീപ്ത കീര്‍ത്തിയുടെ ഡാന്‍സ്.’അച്ഛന്റെ പാട്ടില്‍, മകളുടെ ചുവടുകള്‍’ എന്ന അടിക്കുറിപ്പിനൊപ്പം താരം തന്നെയാണ് വിഡിയോ പങ്കുവെച്ചത്.

നിരവധി പേരാണ് ദീപ്തയെ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അച്ഛന്റെ കലാപരമായ കഴിവുകള്‍ മകള്‍ക്കും കിട്ടിയിട്ടുണ്ടെന്നും, ഒരു നല്ല കലാകാരിയായി വളരട്ടെയെന്നുമാണ് ആരാധകരുടെ കമന്റുകള്‍.

Vijayasree Vijayasree :