തന്റെ അനുമതിയില്ലാതെ അവര്‍ എന്റെ മാറിടങ്ങളുടെ വലിപ്പം കൂട്ടി, വൈറലായി സൂപ്പര്‍ നായിക ഷാരണ്‍ സ്റ്റോണിന്റെ പ്രസ്താവന

തന്റെ അനുമതിയില്ലാതെ മാറിടങ്ങളുടെ വലുപ്പം കൂട്ടി എന്ന പരാമര്‍ശവുമായി ഹോളിവുഡ് സൂപ്പര്‍ നായിക ഷാരണ്‍ സ്റ്റോണ്‍. 2011ലെ ശസ്ത്രക്രിയയ്ക്കു ശേഷമാണ് സംഭവം എന്നും ഷാരണ്‍ വെളിപ്പെടുത്തുന്നു

‘ദി ബ്യൂട്ടി ഓഫ് ലിവിംഗ് ടൈ്വസ്’ എന്ന തന്റെ ഓര്‍മ്മക്കുറിപ്പിലാണ് ഷാരണ്‍ ഇതേക്കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്. മാറിടത്തെക്കാള്‍ വലുപ്പത്തില്‍ മുഴകള്‍ വളരാന്‍ ആരംഭിച്ചപ്പോഴാണ് താന്‍ ശസ്ത്രക്രിയ നടത്തിയത് എന്ന് ഷാരണ്‍. പക്ഷെ അവിടെ സംഭവിച്ചത് മറ്റൊന്നാണ്

ഓപ്പറേഷന്‍ ടേബിളില്‍ നിന്നും ബോധം വന്ന സമയം തനിക്ക് ഡോക്ടര്‍മാര്‍ വളരെ വലിയ ബ്രെസ്റ്റ് ഇമ്പ്‌ലാന്റുകള്‍ നല്‍കിയിരിക്കുന്നു എന്ന കാര്യം ഞെട്ടലോടെ മനസ്സിലാക്കിയെന്നും ബാന്‍ഡേജുകള്‍ അഴിച്ചപ്പോള്‍ ആ കാഴ്ച കണ്ട് ഞെട്ടിയെന്നും ഷാരണ്‍ പറയുന്നു.

തനിക്കു വലുപ്പമേറിയ മാറിടങ്ങള്‍ ഉണ്ടായിരിക്കുന്നു! ഇടുപ്പളവുമായി യോജിച്ചു പോകും എന്നായിരുന്നു അവര്‍ നല്‍കിയ വിശദീകരണം എന്നും ഷാരണ്‍ കുറിക്കുന്നു. അനുമതിയില്ലാതെ തന്റെ ശരീരത്തില്‍ അവര്‍ മാറ്റങ്ങള്‍ വരുത്തി എന്ന് ഷാരണ്‍ ‘ദി ടൈംസിനോട്’ പറഞ്ഞു

വലുപ്പമേറിയ മാറിടങ്ങള്‍ കാരണം തന്റെ ലുക്ക് മികച്ചതാകും എന്നായിരുന്നു അവര്‍ പറഞ്ഞതെന്നും ഷാരണ്‍ സ്റ്റോണ്‍. മാത്രവുമല്ല, ഹോളിവുഡില്‍ നേരിട്ട ലൈംഗിക അരാജകത്വത്തെക്കുറിച്ചും ഷാരണ്‍ ചില വിപ്ലവാത്മക വെളിപ്പെടുത്തലുകള്‍ പുസ്തകത്തില്‍ നടത്തിയിട്ടുണ്ട് എന്നും വിവരം ഉണ്ട്.

Vijayasree Vijayasree :