വാഹനാപകടത്തില്‍ പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ അന്തരിച്ചു

പ്രശസ്ത പഞ്ചാബി ഗായകന്‍ ദില്‍ജാന്‍(31) കാറപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ അമൃത്സറിന് സമീപമാണ് അപകടം സംഭവിച്ചത്.

ദില്‍ജാന്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ദില്‍ജാന്‍ കര്‍തര്‍പൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദില്‍ജാന്‍ നിരവധി പഞ്ചാബി സിനിമകള്‍ക്ക് വേണ്ടിയും പാടിയിട്ടുണ്ട്. പുതിയ ആല്‍ബം പുറത്തിറക്കാനുള്ള തയാറെടുപ്പിനിടെയായിരുന്നു ദില്‍ജാന്‍ അപകടത്തില്‍പെട്ടത്.

Vijayasree Vijayasree :