അനന്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനന്യ.സിനിമയില്‍ നിന്നും ഇടവേളയെടുത്ത അനന്യ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന് പിറന്നാള്‍ ആശ്‌സകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അനന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം സഹപ്രവര്‍ത്തകരും ആശംസകളുമായി എത്തിയിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഭ്രമം.

ബാലതാരമായാണ് അനന്യ സിനിമയിലേയ്ക്ക് എത്തുന്നത്. വിവാഹത്തിനു ശേഷമാണ് സിനിമയില്‍ നിന്നും അനന്യ ഇടവേളയെടുത്തത്. ദൂരെ എന്ന ടെലിഫിലിമിലെ അഭിനയത്തിന് 2012ലെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2011 ല്‍ എങ്കയും എപ്പോതും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

Vijayasree Vijayasree :