മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് രശ്മി ബോബന്‍. കൂടുതലും സാരിയില്‍ മാത്രം കണ്ടിട്ടുള്ള താരത്തിന്റെ പുത്തന്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. ‘ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്’ എന്നാണ് ചിത്രങ്ങള്‍ പങ്ക് വെച്ചുകൊണ്ട് രശ്മി ചോദിക്കുന്നത്.
‘സിനിമകളിലും സീരിയലുകളിലുമൊക്കെ ഞാന്‍ ചെയ്ത മിക്ക കഥാപാത്രങ്ങളും സാരിയാണ് അണിയുന്നത്. കഴിഞ്ഞ ഫോട്ടോഷൂട്ടിലും സാരിയായിരുന്നു. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഏതെങ്കിലും പ്രത്യേക ചടങ്ങുകള്‍ക്കു മാത്രമാണ് സാരിയണിയാറ്. എന്റെ സുഹൃത്ത് സീമ സുരേഷും അവരുടെ സുഹൃത്തായ ഫൊട്ടോഗ്രാഫര്‍ അഭിലാഷ് വളാഞ്ചേരി ആണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ടിനെക്കുറിച്ച് പറയുന്നത്. അല്ലെങ്കിലും ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത് എന്നും താരം പറയുന്നു.
സീരിയല്‍ മേഖലയില്‍ വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും രണ്ടു സിനിമകളുടെ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നുമാണ് രശ്മി പറയുന്നത്. ശരത്തേട്ടന്റെ കണക്കുപുസ്തകം എന്ന ചിത്രമാണ് രശ്മിയുടെ പുത്തന്‍ ചിത്രം. കോവിഡ് വ്യാപിച്ചതോടെ ഷൂട്ടിങ് മാറ്റിവച്ചിരിക്കുകയാണ്.