സാധാരണക്കാരന് കരുതലായി നിന്നു; സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകട്ടെയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

നിപ മുതല്‍ കോവിഡ് വരെയുള്ള ദുരിതകാലത്ത് സാധാരണക്കാരന് കരുതലായി നിന്ന ഇന്നത്തെ സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകട്ടെയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.

‘നവകേരള നിര്‍മ്മിതിക്ക് സാംസ്‌കാരിക ലോകം ഒപ്പം’ എന്ന സന്ദേശമേകി ധര്‍മടത്ത് ഏപ്രില്‍ 3ന് സ്വരലയ സംഘടിപ്പിക്കുന്ന ‘വിജയം’ എന്ന പരിപാടിയുടെ ലോഗോയും മുദ്രാ ഗാനവും പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാകാരന്മാരുടെ പൊതുകാര്യങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കിയ സര്‍ക്കാരാണിത്. മുഖ്യമന്ത്രി പിണറായി വിജയനെ ദൂരെ നിന്നാണ് കണ്ടിട്ടുള്ളതെങ്കിലും കെ.എആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വര്‍ക്കലയിലെ കലാകേന്ദ്രം തുടങ്ങിയ പൊതുകാര്യങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടപഴകേണ്ടി വന്നപ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ സ്നേഹവും ആദരവും തോന്നി.

സാധാരണക്കാരന്റെ ദൈനംദിനപ്രശ്നങ്ങളില്‍ ഇടപെട്ട് മാതൃകാപരമായ ഭരണം കാഴ്ചവെച്ച ഈ സര്‍ക്കാര്‍ തുടരണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വ്യക്തിപരമായി ഉമ്മന്‍ചാണ്ടിയെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :