എമ്പുരാനെ കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി മുരളി ഗോപി; ആകാംക്ഷയോടെ ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ആസ്വാദകരും മോഹന്‍ലാല്‍ ആരാധകരും. സിനിമയുടെ ഓരോ പുതിയ അപ്ഡേറ്റിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ വിശേഷങ്ങളുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി എത്തിയിരിക്കുകയാണ്.

എമ്പുരാന്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് മുരളി ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അത്രേയുള്ളു, ‘എല്‍’ പുതിയ പതിപ്പിനായി കാത്തിരിക്കുന്നു. സമയം എത്തിക്കഴിഞ്ഞു. ലൂസിഫറിന്റെ രണ്ടു വര്‍ഷം, എമ്പുരാനിലേക്കുള്ള ഒരു വര്‍ഷം. അദ്ദേഹം കുറിച്ചു.

2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Vijayasree Vijayasree :