മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തിയത് സോഷ്യല്‍ മീഡിയയിലടക്കം വലിയ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് പാര്‍വതി.
ഇതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയ കസബ വിവാദം വീണ്ടും ഉയര്‍ന്നു വന്നു. ഇപ്പോഴിതാ അത്തരം ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് പാര്‍വതി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.
ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അദ്ദേഹമൊരു അസാധ്യ നടനാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടു തന്നെയാണ് ഞാനും വളര്‍ന്നത്. പക്ഷെ ഞാന്‍ അന്ന് പറഞ്ഞ രാഷ്ട്രീയത്തില്‍ തന്നെയാണ് ഇന്നും ഉറച്ചു നില്‍ക്കുന്നത്. അതില്‍ മാറ്റമൊന്നുമില്ല. അതിന് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല.
ഞാന്‍ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. അഭിനയം ഒരു ജുഗല്ബന്തിയാണ്. അവരെന്താണ് ടേബിളില്‍ ഇടുക എന്നറിയില്ല. പിന്നെ അത് എങ്ങനെ നമ്മുടേതാക്കി മാറ്റം എന്നത് വളരെ എക്സൈറ്റഡായ കാര്യമാണ്.
അതൊരു വലിയ തെറ്റിദ്ധാരണയാണ്. ഞാനും അദ്ദേഹവും തമ്മിലായിരുന്നില്ല പ്രശ്നം. എന്റെ പ്രശ്നം സിനിമയോടായിരുന്നു. പക്ഷെ അടുത്ത ദിവസം വന്ന പത്രത്തില്‍ കണ്ടത് പാര്‍വതി മമ്മൂട്ടിക്കെതിരെ എന്നാണ്.
അവര്‍ക്ക് വേണ്ടത് വിവാദമാണ്. എന്നാല്‍ മാത്രമേ കൂടുതല്‍ ക്ലിക്ക് കിട്ടുകയുള്ളൂ. പക്ഷെ സത്യം നമുക്കറിയാമല്ലോ. അതുകൊണ്ട് ഗൗനിച്ചിരുന്നില്ല എന്നും പാര്‍വതി വ്യക്തമാക്കി.