ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി സല്‍മാന്‍ ഖാന്റെ സഹോദരി പുത്രി അലിസെ അഗ്‌നിഹോത്രി. സണ്ണി ഡിയോളിന്റെ മകന്‍ രാജ്‌വീര്‍ ഡിയോളിന്റെ നായികയായാണ് അലിസെയുടെ സിനിമാപ്രവേശനം എന്നാണ് വിവരം.
അവ്‌നീഷ് ബര്‍ജാത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ സംവിധായകന്‍ സൂരജ് ബര്‍ജാത്യയുടെ മകന്‍ ആണ് അവ്‌നീഷ് ബര്‍ജാത്യ.
സല്‍മാന്‍ ഖാന്റെ മൂത്ത സഹോദരി, അല്‍വിറ അഗ്‌നിഹോത്രിയുടെയും നിര്‍മാതാവായ അതുല്‍ അഗ്‌നിഹോത്രിയുടെയും പുത്രിയാണ് അലിസെ അഗ്‌നിഹോത്രി.
നേരത്തെ താരം സല്‍മാന്‍ ഖാന്റെ ദബാങ് 3 എന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു, എന്നാല്‍, പിതാവ് അതുല്‍, അത് നിഷേധിച്ചു.