മുംബൈ നഗരത്തില്‍ അതിരൂക്ഷമായി കോവിഡ് പടരുന്നതിനിടെ പാര്‍ട്ടി നടത്തിയ ബോളിവുഡ് താരങ്ങളുടെ നടപടിയില്‍ പ്രതിഷേധം കടുക്കുന്നു. മലൈക അറോറയുടെ സഹോദരി അമൃത അറോറയുടെ വീട്ടില്‍ ബുധനാഴ്ച രാത്രിയാണ് പാര്‍ട്ടി നടന്നത്.
സാമൂഹികമായ ഒത്തുച്ചേരലുകള്‍ക്ക് മുംബൈ പൊലീസ് നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു താരങ്ങളുടെ ഈ പാര്‍ട്ടി.

മലൈക അറോറയെ കൂടാതെ അര്‍ജുന്‍ കപൂര്‍, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍, ഗൗരി ഖാന്‍, മനീഷ് മല്‍ഹോത്ര, മഹദീപ്, സഞ്ജയ് കപൂര്‍, സീമ ഖാന്‍, നദാഷ പൂനവാല തുടങ്ങിയവരെല്ലാം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
പാര്‍ട്ടിയുടെ ചിത്രങ്ങളും വിഡിയോകളും ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടേയും വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. ഇതോടെയാണ് താരങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നത്. അതേസമയം, ഇക്കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറും മുംബൈ പൊലീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.