ആന്‍ അഗസ്റ്റിന്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടന്‍ അഗസ്റ്റിന്റെ മകള്‍ എന്നതിലുപരി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞ താരം കൂടിയാണ് ആന്‍. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നിന്നിരുന്ന ആന്‍ ഒന്ന് രണ്ട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കുറച്ച് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് ആന്‍ പങ്കിട്ടത്. ‘ഈ ഒരു സാരിയിലൂടെ എന്റെ അമ്മയുടെ അലമാരയിലുള്ള സാരികളെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരികയാണ്. അവരുടെ പക്കലുണ്ടായിരുന്ന പഴയ സിംപിള്‍ കോട്ടന്‍ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ല. എനിക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കാം. പക്ഷേ ഇത് നല്‍കുന്ന ആസ്വാദനം ഉണ്ടാവില്ലെന്നും പറഞ്ഞായിരുന്നു ആന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി യില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആന്‍ വെള്ളിത്തിരയിലെത്തുന്നത്. 2013 ല്‍ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആന്‍ സ്വന്തമാക്കിയിരുന്നു. അതേ വര്‍ഷമാണ് പിതാവ് അഗസ്റ്റിന്റെ വിയോഗവും. ഇതോടു കൂടി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത് മാറി നിന്ന നടി 2015 ല്‍ ആണ് തിരിച്ച് വരവ് നടത്തിയത്. തുടര്‍ന്ന് വീണ്ടും അഭിനയ ജീവിതത്തിന് താല്‍കാലിക വിരാമമിട്ടുകൊണ്ട് 2014 ല്‍ പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിനെ വിവാഹം കഴിക്കുന്നത്.