‘സൗത്ത് ഇന്ത്യന്‍ സ്വീപ്പ്’; മരയ്ക്കാറിനെയും ധനുഷിനെയും അഭിനന്ദിച്ച് അമുല്‍ ഇന്ത്യ

67ാമത് ഈ വര്‍ഷത്തെ ദേശീയ പുരസ്‌കരത്തില്‍ മികച്ച ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനും മികച്ച നടനായ ധനുഷിനും അഭിനന്ദനങ്ങളുമായി അമൂല്‍ ഇന്ത്യ. ഇത്തവണ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്കും, താരങ്ങള്‍ക്കും ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അമൂല്‍ കാര്‍ട്ടൂണ്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്ററില്‍ അസുരനിലെ ധനുഷും, കുഞ്ഞാലി മരക്കാറുമാണ് ഉള്ളത്. സൗത്ത് ഇന്ത്യന്‍ സ്വീപ്പ് എന്നാണ് പോസ്റ്ററിന് നല്‍കിയിരിക്കുന്ന കാപ്ക്ഷന്‍. ഈ പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ചാണ് അമൂല്‍ പോസ്റ്റര്‍ ചെയ്യാറുള്ളത്.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ധനുഷിനാണ് ലഭിച്ചത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രത്തിലെ ശിവസാമി എന്ന കഥാപാത്രത്തിന്റെ അവതരണത്തിനാണ് ധനുഷ് അവാര്‍ഡിന് അര്‍ഹനായത്. ധനുഷിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ പുരസ്‌കാരമാണിത്.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറിന് ലഭിച്ചത് മലയാള സിനിമയുടെ അഭിമാന മുഹൂര്‍ത്തം തന്നെയായിരുന്നു. ഇതിന് പുറമെ മികച്ച വിഷ്വല്‍ ഇഫക്റ്റ്സിനും, മികച്ച വസ്ത്രാലങ്കാരത്തിനും മരക്കാറിന് പുരസ്‌കാരം ലഭിച്ചു.

മരക്കാര്‍ മെയ് 13നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :