സ്വയം അറിയാതെ നടനായി നിര്‍മ്മാതാവായി സിനിമ തന്നെ ജീവനായി; എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാന രംഗത്തേയ്ക്ക് കടക്കുന്ന ബറോസിന്റെ ചിത്രീകരണം മാര്‍ച്ച് 24ന് ആരംഭിക്കാനിരിക്കെ എല്ലാ പ്രേക്ഷകരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍. ജീവിതവഴി താരയിലെ വിസ്മയ വഴിച്ചാര്‍ത്തുകളില്‍ സ്വയം അറിയാതെ നടനായി നിര്‍മ്മാതാവായി സിനിമ തന്നെ ജീവനായി ജീവിതമായി.

ഇപ്പോഴിതാ ആകസ്മികമായി മറ്റൊരു വിസ്മയത്തിന്റെ തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാന്‍.

ഈ നിയോഗത്തിലും എനിക്ക് തിര ജീവിതം തന്ന നവോദയയുടെ ആശിര്‍വാദവും സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടര്‍ യാത്രയിലും അനുഗ്രഹമായി നിങ്ങള്‍ ഓരോരുത്തരും ഒപ്പം ഉണ്ടാകണമെന്ന് മാത്രം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബറോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയിലേക്ക് പോയത്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ.

ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.

Vijayasree Vijayasree :