മറ്റുള്ളവര്‍ മാളവികയെ കണ്ട് പഠിക്കണം; പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കിയ മാളവിക ജയറാമിന് അഭിനന്ദനവുമായി ആരാധകര്‍

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. കഴിഞ്ഞ ദിവസമായിരുന്നു മകള്‍ മാളവികയുടെ പിറന്നാള്‍. മാളവികയ്ക്ക് ആശംസ അറിയിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും എത്തിയിരുന്നു. ഇതിനിടെ അമ്മയുടെ സമ്മാനത്തെ കുറിച്ച് മാളവിക പറഞ്ഞിരുന്നു. മനോഹരമായ ഒരു മോതിരമായിരുന്നു പാര്‍വതി മകള്‍ക്കായി നല്‍കിയത്.

ഇപ്പോഴിതാ മാളവിക പങ്കുവെച്ച പിറന്നാള്‍ ദിന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ആയിരുന്നു മാളവികയുടെ പിറന്നാള്‍ ആഘോഷം. മാനസിക വൈകല്യവും അംഗവൈകല്യവും ഉള്ള കുട്ടികള്‍ക്ക് ആശ്രയമായ പ്രേമവാസത്തിലാണ് മാളവിക തന്റെ പിറന്നാള്‍ ആഘോഷിച്ചത്.

ചെന്നൈയിലാണ് പ്രേമവാസം സ്ഥിതി ചെയ്യുന്നത്. പല താരപുത്രിമാരും തന്റെ പിറന്നാള്‍ കൂട്ടുകാര്‍ക്കൊപ്പവും റിസോര്‍ട്ടിലുമൊക്കെ ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ തരത്തില്‍ ആ ദിവസം ആഘോഷിച്ച മാളവികയെ കണ്ട് മറ്റുളളവര്‍ പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

നിന്റെ പിറന്നാള്‍ നിന്റെ സഹോദരനെപ്പോലെ കൂളായിരിക്കട്ടെയെന്നായിരുന്നു കാളിദാസ് കുറിച്ചത്. പുഞ്ചിരിയിലൂടെ ജീവിതത്തെ അളക്കൂ, വയസ്സും വര്‍ഷങ്ങളുമല്ല. ഹാപ്പി ബര്‍ത്ത് ഡേയെന്നുമായിരുന്നു ജയറാം കുറിച്ചത്. കുടുംബത്തിലുള്ളവര്‍ മാത്രമല്ല താരങ്ങളും സുഹൃത്തുക്കളുമെല്ലാം മാളവികയ്ക്ക് പിറന്നാളാശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

Vijayasree Vijayasree :