ഒരു കാലത്ത് തെന്നിന്ത്യയില്‍ യുവതലമുറയെ പിടിച്ചുകുലുക്കിയ റൊമാന്റിക് ഹീറോയാണ് മാധവന്. അലൈപ്പായുതേ എന്ന ചിത്രത്തിലൂടെ എത്തി തെന്നിന്ത്യയില്‍ തന്റെതായ സ്ഥാനം ഉറപ്പിക്കുവാന്‍ മാധവനായി. ഒരു പുതുമുഖ താരത്തിന്റെ ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റ് ആകുക എന്ന അപൂര്‍വ നേട്ടം കൂടി കൈവരിക്കാന്‍ മാധവനായി. തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ അഭിനയത്തോടു കൂടി മുന്‍നിര നായകന്മാര്ക്കൊപ്പം ഉയരാനും മാധവനായി.

എന്നാല്‍ തന്റെ സിനിമാ ജീവിതത്തില്‍ നടക്കാതെ പോയ ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് മാധവന് ഇപ്പോള്‍. എട്ട് കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള ചിത്രം പങ്കുവച്ചായിരുന്നു മാധവന് ആരാധകരെയും അമ്പരപ്പിച്ചത്. ഛത്രപതി ശിവാജി രാജാവിന്റെ ഗെറ്റപ്പിലും മാധവന് എത്തുന്നുണ്ട്.

ഈ എട്ട് വേഷങ്ങള്‍ വെള്ളിത്തിരയില്‍ എത്തിയില്ലെങ്കിലും എങ്കിലും ഇതില്‍ ഏത് വേഷമാണ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതെന്നും ഏതാണ് തനിക്കു ചേരാത്തതെന്നും ആരാധകരോട് താരം ചോദിക്കുന്നുണ്ട്. ഛത്രപതി ശിവാജിയുടെ ലുക്ക് ആണ് ഏവരുടെയും മനം കവരുന്നത്.
എന്നാല്‍ ഈ വേഷങ്ങളുടെ മറ്റ് വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല. മലയാളചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്ക് മാരാ, നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കെട്രി എന്നീ ചിത്രങ്ങളാണ് മാധവന്റേതായി റിലീസിനൊരുങ്ങുന്നത്.