കൂടത്തായി എന്ന പരമ്പരയിലൂടെ പ്രേക്ഷകമനസ്സിലേയ്ക്ക് വീണ്ടും ചേക്കേറിയ് താരമാണ് മുക്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ മുക്ത തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. പിറന്നാളും ക്രിസ്മസുമൊക്കെയുള്ള മാസമായതിനാല്‍ തനിക്കേറെ പ്രിയപ്പെട്ട മാസമാണ് ഡിസംബറെന്ന് നേരത്തെ മുക്ത പറഞ്ഞിരുന്നു. 29ലേക്ക് കാലെടുത്ത വെച്ച താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. നാത്തൂനായ റിമി ടോമിയും ആശംസയുമായെത്തിയിട്ടുണ്ട്. കേക്കിന് മുന്നിലിരിക്കുന്ന മുക്തയുടെ ചിത്രവും റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്. ചേച്ചിക്ക് നന്ദി അറിയിച്ച് മുക്തയും കമന്റുമായെത്തി. ഷിയാസ് കരീമുള്‍പ്പടെ നിരവധി പേരാണ് മുക്തയ്ക്ക് ആശംസ അറിയിച്ചത്.
കുടുംബത്തിലെ ആഘോഷങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കാറുണ്ട് റിമി. അനിയനും അനിയത്തിയും സൈലന്റാണെന്നും റിമി പറഞ്ഞിരുന്നു. കുടുംബസമേതമായി ഓണം ആഘോഷിച്ചതിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. റിമിയും മപക്തയും പങ്കിടുന്ന കുടുംബത്തിലെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്്. വീട്ടുവിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് മുക്തയായിരുന്നു ആദ്യമെത്തിയത്. അടുത്തിടെ റിമിയും തന്റെ ചാനലിലൂടെ മുക്തയുടെ വീട്ടുവിശേഷങ്ങളെക്കുറിച്ചും പാചകത്തെക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരുന്നു. നിമിഷങ്ങള്‍ കൊണ്ട് തന്നെ വീഡിയോ വൈറലായി മാറി. വര്‍ഷങ്ങള്‍ക്കിപ്പുറം അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
കൂടത്തായി കൂട്ടകൊലപാതക സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച പരമ്പരയില്‍ ഡോളിയായെത്തിയത് മുക്തയായിരുന്നു. ഈ കഥാപാത്രത്തെ സ്വീകരിക്കണമോയെന്ന തരത്തിലുള്ള ആശങ്കകള്‍ തുടക്കത്തിലുണ്ടായിരുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു. സിനിമ ചെയ്തിരുന്നപ്പോള്‍ പോലും ഇത്രയുമധികം അഭിനന്ദനങ്ങള്‍ തനിക്ക് ലഭിച്ചിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. അതാത് ദിവസത്തെ എപ്പിസോഡുകള്‍ കാണിക്കുമ്പോള്‍ മുതല്‍ ആളുകള്‍ അഭിപ്രായം അറിയിക്കാറുണ്ട്. കരിയര്‍ ബ്രേക്കായി മാറിയ കൂടത്തായി പരമ്പര അവസാനിക്കുന്നുവെന്നറിഞ്ഞതില്‍ സങ്കടമുണ്ടെന്ന് താരം പറഞ്ഞപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. കൂടത്തായി പൂര്‍ത്തിയാക്കിയതിന് ശേഷം തമിഴ് സീരിയലില്‍ നിന്നും മുക്തയ്ക്ക് അവസരം ലഭിച്ചിരുന്നു.