ഇന്റര്‍കാസ്റ്റ് ദമ്പതികളുടെ മക്കള്‍ നേരിടുന്ന വെല്ലുവിളികള്‍, അച്ഛന്റെ കഥയില്‍ നായിക മീനാക്ഷി

അഭിനേത്രിയായും അവതാകരയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീനാക്ഷി. മീനാക്ഷിയുടേതായി പുറത്തിറങ്ങുന്ന, ഇന്റര്‍കാസ്റ്റ് ദമ്പതികളുടെ മക്കള്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും മുഖ്യ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് അമീറ. മീനാക്ഷിയുടെ അച്ഛന്‍ തന്നെയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. മീനാക്ഷിയും സഹോദരന്‍ ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും എത്തുന്നു.

ഇപ്പോള്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഇതിനു മുമ്പ് പുറത്തിവിട്ടിരുന്ന മൂന്ന് പോസ്റ്ററുകളും സൈബറിടത്തില്‍ വൈറലായിരുന്നു. കോവിഡ് വന്ന് സിനിമ മേഖല നിശ്ചലമായപ്പോഴാണ് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്.

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളോടെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും അമീറയുടെ ക്രൂവിനു നിരവധി വെല്ലുവിളികാള്‍ നേരിടേണ്ടി വന്നിരുന്നു. അയ്യപ്പനും കോശിയിലെ കുമാരന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്‌ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.




Noora T Noora T :